Saturday, May 18, 2024
spot_img

നരേന്ദ്രമോദിക്ക് ഹൃദയത്തിൽ നിന്നും നന്ദി പറയുന്ന ഭീകരതയുടെ ഇരയായി ജീവിക്കുന്ന ഈ രക്തസാക്ഷി

ഭീകരതയുടെ നട്ടെല്ലൊടിച്ച് രാജ്യത്തെ സുരക്ഷിതമാക്കി മുന്നേറുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഹൃദയത്തിൽ നിന്നും നന്ദി പറഞ്ഞ് 2006 ലെ മുംബൈ ട്രെയിൻ ഭീകരാക്രമണ കേസിലെ ഇര. 37 കാരനായ ചിരാഗ് ചൗഹാനാണ് ഭീകരതയെ തുടച്ചുനീക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ അശ്രാന്തപ്രയ്തനങ്ങൾക്ക് നന്ദിപറഞ്ഞത്. ഭീകരതയ്ക്ക് മാപ്പില്ലെന്ന മോദിയുടെ നയം നടപ്പിലാക്കുന്നതിനെ പ്രശംസിച്ചായിരുന്നു ചിരാഗിന്റെ നന്ദി പ്രകടനം. 2014 ൽ നരേന്ദ്രമോദി അധികാരത്തിലേറും മുൻപ് രാജ്യത്ത് അടിക്കടി ഭീകരാക്രമണങ്ങൾ നടക്കാറുണ്ടായിരുന്നു. നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലെത്തിയതോടെ രാജ്യത്തെ ആഭ്യന്തര സുരക്ഷ ഗണ്യമായി മെച്ചപ്പെട്ടുവെന്നും ഭീകരാക്രമണം കാരണം ഒരു ജീവനും നഷ്ടപ്പെടാൻ അദ്ദേഹം അനുവദിച്ചില്ലെന്ന് ചിരാഗ് ചൂണ്ടിക്കാറ്റുന്നു. ഭീകരാക്രമണത്തെ കുറിച്ചുള്ള തന്റെ ഓർമ്മ കുറിപ്പിലാണ് ചിരാഗ്, പ്രധാനമന്ത്രിയോടുള്ള തന്റെ നന്ദി അറിയിച്ചിരിക്കുന്നത്. 2006 ൽ ഏറെ സ്വപ്‌നങ്ങളുമായി ട്രെയിൻ കയറിയതും , പിന്നീട് ജീവിതം തലകീഴായി മറിഞ്ഞതുമെല്ലാം ചിരാഗിന്റെ കുറിപ്പിലുണ്ട്. 17 വർഷം മുൻപ് താൻ സഞ്ചരിച്ച ട്രെയിനിന്റെ ടിക്കറ്റ് പങ്കുവച്ചാണ് ചിറകിന്റെ കുറിപ്പ്. നിറം മങ്ങിയതും മുഷിഞ്ഞതുമായ ടിക്കറ്റാണ് ചിത്രത്തിലെങ്കിലും ചിരാഗിന്റെ ഓരോ വാക്കിലും അന്നത്തെ ഭീകരത ദൃശ്യമായിരുന്നു.

ഭീകരാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കാലുകൾ തളർന്ന് ജീവിതം വീൽ ചെയറിലായെങ്കിലും, തളരാതെ പോരാടിയ കഥയും ചിരാഗിന് പറയാനുണ്ട്. തന്റെ 21 ാം വയസിൽ യൗവനം ഉദിച്ചുയരുന്ന സമയത്ത് നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതം, ആത്മധൈര്യം കൊണ്ട് തിരിച്ചുപിടിച്ച ചിരാഗ്, ഇന്ന് തിരക്കുള്ള ഒരു ചാർട്ടേഡ് അക്കൗണ്ടന്റാണ്. കാലുകൾ തളർന്നിട്ടും അദ്ദേഹം, ഇന്ന് പിന്നിട്ട വഴികളിലെല്ലാം വെന്നിക്കൊടി പാറിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച സിഎ, എന്ന സ്വപ്‌നം പൊടിതട്ടിയെടുത്ത്, അതിനായി പരിശ്രമിച്ചു. പരിശ്രമം ചെയ്യുകിൽ എന്തിനെയും വശത്തിലാക്കാൻ കഴിവുള്ളവണ്ണം ദീർഘങ്ങളാവും കരങ്ങളെ നൽകിയത്രേ മനുഷ്യനെ പാരിലയച്ചതീശ്വരൻ എന്ന കവി വചനത്തെ അനുവർത്തമാക്കുന്ന പോലെ, ചിരാഗ് വർഷങ്ങൾക്കുള്ളിൽ തന്നെ തന്റെ സ്വപ്‌നം നേടിയെടുക്കുകയായിരുന്നു. നാമെല്ലാവരും പല തരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമെന്നും എന്നാൽ ഓരോ ഘട്ടവും പൊരുതി കയറുമ്പോൾ നമ്മളെത്ര വളർന്നുവെന്ന് മനസിലാവുമെന്നും ചിരാഗ് പറയുന്നു. തനിക്ക് അന്ന് സംഭവിച്ച ദുരിതത്തിന് ആരോടും പകയില്ലെന്ന് പറഞ്ഞ ചിരാഗ്, ഇത്തരം ഭീകരാക്രമണങ്ങളിൽ ഇനിയും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടരുതെന്ന് പ്രത്യാശിക്കുന്നതായും പ്രാർത്ഥിക്കുന്നതായും ചിരാഗ് വ്യക്തമാക്കി. നിരവധി പേരാണ് ചിരാഗിന്റെ ഈ അതിജീവന കഥയെ നെഞ്ചിലേറ്റിയിരിക്കുന്നത്.

Related Articles

Latest Articles