Tuesday, June 18, 2024
spot_img

ഫോ​ര്‍​ട്ട് കൊ​ച്ചിയിൽ മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് മ​റി​ഞ്ഞ് അ​പ​ക​ടം; ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി

കൊച്ചി: ഫോ​ര്‍​ട്ട് കൊ​ച്ചി മി​ഡി​ല്‍ ബീ​ച്ചി​ന് സ​മീ​പം മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് മ​റി​ഞ്ഞ് അ​പ​ക​ടം. അപകടത്തിൽപ്പെട്ട നാ​ല് പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി. ഇന്ന് രാ​വി​ലെ ഏ​ഴി​നാ​ണ് അപകടമുണ്ടായത്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ക​ട​ലി​ലേ​ക്ക് പോ​യ ചെ​റി​യ ഫൈ​ബ​ര്‍ ​ബോ​ട്ട് തി​ര​യി​ല്‍​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​രും ഉ​ട​നെ ക​ര​യി​ലേ​ക്ക് നീ​ന്താ​ന്‍ തു​ട​ങ്ങി. അപകടം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട മ​റ്റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും കോ​സ്റ്റ് ഗാ​ര്‍​ഡും ചേ​ര്‍​ന്നാണ് ഇ​വ​രെ ക​ര​യ്‌​ക്കെ​ത്തിച്ചത്. ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിച്ചു. ആ​ര്‍​ക്കും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഇല്ല.

Related Articles

Latest Articles