കൊച്ചി: ജോസഫ് മാഷിന്റെ കൈവെട്ടിയ കേസിന്റെ വിചാരണ നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. രണ്ടാം ഘട്ട വിചാരണ ഇന്ന് ആരംഭിക്കാനിരിക്കെ പ്രതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
കോവിഡ് സാഹചര്യത്തിൽ വിചാരണ നീട്ടിവയ്ക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ വിചാരണ നടപടികൾ ഓൺലൈനായതിനാൽ കോവിഡ് വ്യാപന ആശങ്ക ഇല്ലെന്ന് എൻഐഎ കോടതിയെ അറിയിച്ചു. കേരളജനതയെ ഞെട്ടിച്ച സംഭവമായിരുന്നു തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന ജോസഫ് മാഷിന്റെ കൈ ഇസ്ലാമിക മത തീവ്രവാദികൾ വെട്ടിയ സംഭവം

