Tuesday, December 30, 2025

തൊടുപുഴയില്‍ പതിനേഴുകാരിയ്ക്ക് പീഡനം; കേസിൽ ഒരാള്‍ കൂടി പിടിയില്‍

തൊടുപുഴ: തൊടുപുഴയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെയും സമ്മതത്തോടെയുമാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കഴിഞ്ഞ ദിവസം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികംപേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെയാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.തുടർന്നാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.

മുഖ്യപ്രതിയായ ബേബിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം കൂടുതല്‍ നിയമനടപടികളിലേക്ക് നീങ്ങിയാല്‍ മതിയെന്ന നിലപാടിലാണ് പോലീസ്. ഇയാള്‍ സെക്‌സ് റാക്കറ്റിലെ കണ്ണിയാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം തുടര്‍നടപടികള്‍ മതിയെന്നാണ് പോലീസ് തീരുമാനം.

Related Articles

Latest Articles