Thursday, October 1, 2026

രാജ്യത്തെയാകെ ആവേശത്തിലാക്കുന്ന വിജയമിത്! ‘നിങ്ങള്‍ ചരിത്രം കുറിച്ചു; ഭാവി താരങ്ങള്‍ക്ക് ഇത് പ്രചോദനമാണ്’: തോമസ് കപ്പുയര്‍ത്തിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

ബാങ്കോക്ക്: തോമസ് ബാഡ്മിന്റണിൽ കന്നിക്കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീം ചരിത്രം കുറിച്ചിരിക്കുന്നു. രാജ്യത്തെയാകെ ആവേശത്തിലാക്കുന്ന വിജയമാണിത്. ടീമിന് അഭിനന്ദനങ്ങളും എല്ലാവിധ ആശംസകളും നേരുന്നു. വരാനിരിക്കുന്ന കായിക പ്രതിഭകള്‍ക്ക് ഈ വിജയം പ്രചോദനമാകും’ എന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.

ഫൈനലില്‍ ഇന്തോനേഷ്യയെ തോല്‍പിച്ചാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 3-0 നായിരുന്നു ഇന്തോനേഷ്യയെ ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്. ഇതോടെ തോമസ് കപ്പ് നേടുന്ന ആറാമത്തെ രാജ്യമായിയിരിക്കുകയാണ് ഇന്ത്യ. വിഖ്യാതമായ തോമസ് കപ്പ് ബാഡ്മിന്റണില്‍ 14 വട്ടം ചാമ്പ്യന്‍മാരായ ഇന്തോനേഷ്യയെ തുരത്തി ടീം ഇന്ത്യ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കിയത്.

Related Articles

Latest Articles