തിരുവനന്തപുരം: സിഎജി റിപ്പോർട്ട് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ധനമന്ത്രി തോമസ് ഐസക്. വായ്പ ഭരണഘടന വിരുദ്ധമെന്ന് കരട് റിപ്പോർട്ടിലില്ല. നാല് പേജ് സർക്കാരിന്റെ അഭിപ്രായം ആരായാതെയാണ് എഴുതിച്ചേർത്തത്. കിഫ്ബിയെക്കുറിച്ചുള്ള പരാമർശത്തിൽ സർക്കാരിന്റെ അഭിപ്രായം ചോദിച്ചില്ല. പോസ്റ്റ്മാന്റെ പണിയല്ല്ല ധനമന്ത്രിയുടേത് എന്നും തോമസ് ഐസക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കരട് റിപ്പോർട്ടിൽ കിഫ്ബിയെക്കുറിച്ച് രണ്ട് ഖണ്ഡിക മാത്രം. ഇല്ലാത്ത കാര്യം എഴുതിച്ചേർത്ത് സിഎജി നിയമസഭയെ അവഹേളിച്ചു. സർക്കാരിനെതിരെ ഒളിയുദ്ധം നടത്തുന്ന കേന്ദ്രമല്ല സിഎജി ഓഫിസ്. എജിയുടെ ഓഫിസിൽ നിന്ന് വാർത്തകൾ ചോരുന്നുവെന്നും മന്ത്രി പറഞ്ഞു.

