Saturday, January 10, 2026

പ്രവാസികൾക്ക് ആശ്വസിക്കാം; സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് തിരിച്ചു പോകാം എന്ന് നിർദ്ദേശം

റിയാദ്: സൗദിയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ആശ്വാസകരമായി പുതിയ കൊവിഡ് നിർദ്ദേശം. സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് ഇന്ത്യയില്‍ തിരിച്ചെത്തിയവര്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയിരിക്കുകയാണ് സർക്കാർ. ഈ ഇളവ് സൗദിയില്‍ നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമേ ലഭിക്കൂ. മറ്റിടങ്ങളില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് ഇപ്പോള്‍ മടങ്ങാനാവില്ല. മാത്രമല്ല എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഈ ഇളവ് ബാധകമാണ്.

കൂടാതെ സൗദി അറേബ്യയില്‍ നിന്ന് രണ്ടു ഡോസ് വാക്‌സിനെടുത്ത ശേഷം ഇന്ത്യയടക്കമുള്ള പ്രവേശന നിരോധനമുള്ള രാജ്യങ്ങളിലേക്ക് റീ എന്‍ട്രിയില്‍ പോയവര്‍ക്ക് നേരിട്ട് തിരിച്ചുവരാമെന്നും ഇവര്‍ 14 ദിവസം മറ്റൊരു രാജ്യത്ത് കഴിയേണ്ടതില്ലെന്നും സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു. എല്ലാ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്

സൗദിയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ‘ഇമ്യൂണ്‍’ ആയിരിക്കണമെന്നതാണ് സർക്കുലറിൽ വ്യക്തമാക്കുന്ന നിബന്ധന. മറ്റു കൊവിഡ് വ്യാപന മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടിവരുമെന്നും സര്‍ക്കുലറിലുണ്ട്. എന്നാല്‍ സൗദി അറേബ്യ വിലക്ക് നീക്കിയാലും വിമാന സര്‍വീസുകള്‍ തുടങ്ങുന്നതിന് എല്ലാ രാജ്യങ്ങളും സ്വന്തമായ തീരുമാനങ്ങളെടുക്കേണ്ടതുണ്ട് എന്നത് ഒരു വിഷയമാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles