Tuesday, April 30, 2024
spot_img

ലൂസിഫര്‍ ‘ഗോഡ്ഫാദര്‍’ആകും; വില്ലന്‍ റോളില്‍ ബിജുമേനോന്‍


ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റായ പ്രഥ്വി-മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതായി അടുത്തിടെയാണ് സ്ഥിരീകരിച്ചത്. എന്നാല്‍ റീമേക്കില്‍ ആരൊക്കെ ഏതൊക്കെ റോളുകള്‍ കൈകാര്യം ചെയ്യുന്നുവെന്ന വിവരം പുറത്തുവന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ താരനിരയുടെ കാര്യത്തില്‍ ഏകദേശം തീരുമാനമായതായാണഅ വിവരം. മൂവീസ് അപ്‌ഡേറ്റ്‌സിന്റെ ട്വീറ്റാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.’ഗോഡ്ഫാദര്‍’ എന്നാണ് പേരിട്ടിരിക്കുന്നത്.

വിവേക് ഒബ്‌റോയിയുടെ വില്ലന്‍ കഥാപാത്രത്തെ ബിജുമേനോന്‍ അവതരിപ്പിക്കുമ്പോള്‍ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ റോളില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണെത്തുന്നത്.പ്രിഥ്വിരാജിന്റെ അതിഥി താരം റോളില്‍ ബോളിവുഡ് ഹീറോ സല്‍മാന്‍ ഖാനാണ് ഏറ്റെടുക്കുക. മോഹന്‍രാജയാണ് സംവിധാനം.മലയാളത്തില്‍ വമ്പന്‍ഹിറ്റായി മാറിയ ലൂസിഫറിന്റെ റീമേക്ക് അവകാശം ചിരഞ്ജീവിയാണ് സ്വന്തമാക്കിയത്. അദ്ദേഹവും സൂപ്പര്‍ഗുഡ് ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്.

Related Articles

Latest Articles