ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള കുതിപ്പിൽ മറ്റൊരു നിർണ്ണായക ചുവടുവെപ്പായി കാവേരി 2.0 ഫൈറ്റർ ജെറ്റ് എൻജിൻ പദ്ധതി പുതിയൊരു നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റിന്റെ നേതൃത്വത്തിൽ ഭാരക്കുറവ്, ഉയർന്ന ത്രസ്റ്റ് പെർഫോമൻസ്, അത്യാധുനിക വസ്തുക്കളുടെ ഉപയോഗം എന്നിവയിൽ വലിയ മുന്നേറ്റങ്ങളാണ് ഇപ്പോൾ കൈവരിച്ചിരിക്കുന്നത്. തേജസ് യുദ്ധവിമാനങ്ങളുടെ പുതിയ വകഭേദങ്ങളിലും, ഭാവിയിൽ വരാനിരിക്കുന്ന അത്യാധുനിക മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA), ഘടക് (Ghatak) യുഎവി എന്നിവയിലും ഈ എൻജിൻ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയുടെ എയ്റോസ്പേസ് സ്വയംപര്യാപ്തതയിലേക്കുള്ള നിർണ്ണായക ചുവടുവെപ്പായി മാറുകയാണ്. #kaveri2 #fighterjetengine #indigenousdefense #gtre #tejas #amca #ghatakuuav #aerospaceselfreliance #indianairforce #defencetechnology

