Tuesday, May 14, 2024
spot_img

സംഘർഷ മേഖലയിൽ ഉള്ളവരെ ഒഴിപ്പിക്കും; ഇതുവരെ 2000 പേർ യുക്രൈൻ അതിർത്തി കടന്നു; പോളണ്ട് അതിർത്തിയിലേക്ക് കൂടുതൽ ആളുകളെത്തുന്നത് രക്ഷാപ്രവർത്തനത്തിന് തടസം: വിദേശകാര്യ സെക്രട്ടറി

ദില്ലി: യുക്രൈനിൽ സംഘർഷ മേഖലയിലുള്ള ഇന്ത്യക്കാരെ ഉടൻ ഒഴിപ്പിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വർധന്‍ സിംഗ്ല. പോളണ്ട് (Poland) അതിർത്തിയിലേക്ക് പാലായനത്തിനായി കൂടുതൽ ആളുകളെത്തുന്നത് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

റെഡ്ക്രോസിൻറെ സഹായവും ഇന്ത്യ തേടിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. റഷ്യയെയും യുക്രൈനെയും ഇന്ത്യാക്കാരുള്ള മേഖലകളെ കുറിച്ച് അറിയിച്ചിട്ടുണ്ട്. കീവിൽ 2000 പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോൾഡോവ വഴി കൂടുതൽ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച് മോൾഡോവൻ വിദേശകാര്യ മന്ത്രി നിക്കു പോപ്പസ്‌കുമായി ഇന്ത്യൻ വിദേശകാര്യ മന്തി എസ്. ജയശങ്കർ സംസാരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഘര്‍ഷ മേഖലകളില്‍പ്പെട്ടവരെ ഉടന്‍ ഒഴിപ്പിക്കും. ഇന്ത്യക്കാരുള്ള മേഖലകള്‍ റഷ്യയെയും യുക്രൈനെയും ബോധ്യപ്പെടുത്തി. റഷ്യന്‍ അതിര്‍ത്തി വഴിയും ഒഴിപ്പിക്കല്‍ നടപടികള്‍ സാധ്യമാകുമോയെന്ന് നോക്കാന്‍ ഉദ്യോഗസ്ഥരെ അയക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി കൂട്ടുചേർത്തു.

Related Articles

Latest Articles