Thursday, October 22, 2026

ധനധാന്യ സമൃദ്ധി പൂജയിൽ പങ്കെടുത്ത് ആയിരങ്ങൾ, യാഗശാലയിലേക്ക് പ്രശസ്തരുടെ ഒഴുക്ക്, പ്രപഞ്ചയാഗം ആറാം ദിവസത്തിലേക്ക്

തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ബാല ത്രിപുരസുന്ദരീ ക്ഷേത്രത്തിൽ നടക്കുന്ന പ്രപഞ്ചയാഗം ആറാം ദിവസത്തിലേക്ക്. ഇന്നലെ വൻ ജന പങ്കാളിത്തത്തോടെ യാഗശാലയിൽ ധനധാന്യ സമൃദ്ധി പൂജയടക്കമുള്ള വിശേഷാൽ പൂജകൾ നടന്നു. മനുഷ്യർക്ക് ധനവും, ജീവികൾക്ക് ധാന്യവും, സസ്യങ്ങൾക്ക് മണ്ണും സമൃദ്ധമായി ലഭിക്കാനുള്ള പൂജയാണ് ധനധാന്യ സമൃദ്ധി പൂജ. യാഗാചാര്യൻ സ്വാമി കൈലാസ പുരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. പൂജയിൽ പങ്കെടുക്കുന്ന ഗൃഹസ്ഥർക്ക് ധനധാന്യ സമൃദ്ധിയും കടബാധ്യതകളിൽ നിന്ന് മോചനവും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 51 ശക്തി പീഠങ്ങളിൽ നിന്നായി 252 പുരോഹിതന്മാരാണ് യാഗശാലയിലെ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.

അതേസമയം യാഗശാലയിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹം ഇന്നലെയും തുടർന്നു. സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള പ്രമുഖർ യാഗശാലയിൽ ഇന്നലെയും എത്തി. കേന്ദ്രമന്ത്രി പർഷോത്തം രൂപാല ഇന്നലെ യാഗശാലയിലെ മുഖ്യഥിതിയായിരുന്നു. യാഗാചാര്യനായ അഘോരി സന്യാസി കൈലാസ പുരി സ്വാമി ഭക്തജനങ്ങൾക്ക് ദർശനം നൽകുന്നുണ്ട്. അദ്ദേഹത്തെയും മഠാധിപതി സിൻഹ ഗായത്രിയേയും കാണാൻ നിരവധി പേരാണ് ദിവസവും എത്തിച്ചേരുന്നത്. കലിയുഗത്തിലെ ഏറ്റവും വലിയ യാഗമാണ് പ്രപഞ്ചയാഗം. ലോകത്തിൽ തന്നെ ആദ്യമായി നടക്കുന്ന ഈ യാഗത്തിന്റെ തത്സമയ ദൃശ്യങ്ങൾ തത്വമയി നെറ്റ്‌വർക്കിൽ ലഭ്യമാണ്. തത്സമയ ദൃശ്യങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Articles

Latest Articles