Tuesday, May 21, 2024
spot_img

ട്രമ്പ് അറസ്റ്റിൽ, അമേരിക്കയുടെ ചരിത്രത്തിൽ ക്രിമിനൽ കുറ്റം ചാർത്തപ്പെടുന്ന ആദ്യ മുൻപ്രസിഡന്റ്, കനത്ത സുരക്ഷയിൽ അമേരിക്ക

അവിഹിതബന്ധം പുറത്തറിയാതിരിക്കാൻ നടി സ്റ്റോമി ഡാനിയേൽസിന് പണം നൽകിയെന്ന കേസ്സിൽ മുൻ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രമ്പ് അറസ്റ്റിൽ. കുറ്റക്കാരനെന്ന വിധിയെ തുടർന്ന് ഇന്നലെ ഇന്ത്യൻ സമയം രാത്രി 11:45 ന് അദ്ദേഹം മാൻഹാട്ടൻ കോടതിയിൽ കീഴടങ്ങുകയായിരുന്നു. പിന്നീടാണ് അറസ്റ്റ് നടന്നത്. നടപടി ക്രമങ്ങളുടെ ഭാഗമായി ട്രമ്പിന്റെ വിരലടയാളവും മുഖചിത്രവും എടുത്തു. കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. വിലങ്ങുവയ്ക്കരുതെന്ന കോടതി നിർദ്ദേശമുണ്ട്. 34 കേസ്സുകളാണ് ട്രമ്പിന് മേൽ ചുമത്തിയിരിക്കുന്നത്. എല്ലാ കുറ്റങ്ങളും അദ്ദേഹം കോടതിയിൽ നിഷേധിച്ചിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മുൻ അമേരിക്കൻ പ്രസിഡന്റിന് മേൽ ക്രിമിനൽ കുറ്റം ചുമത്തുന്നത്.

2016 ൽ ട്രമ്പ് വിജയിച്ച തെരെഞ്ഞെടുപ്പിനിടെയാണ് അവിഹിത ബന്ധം പുറത്ത് പറയാതിരിക്കാൻ നടി സ്റ്റോമി ഡാനിയേൽസിന് 1.3 ലക്ഷം ഡോളർ നൽകിയത് എന്നായിരുന്നു ആരോപണം. ട്രമ്പ് അനുകൂലികളുടെ പ്രതിഷേധം കണക്കിലെടുത്ത് കോടതി പരിസരത്തും ന്യൂയോർക്കിലെ ട്രമ്പ് ടവറിന് മുന്നിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പ്രസിഡന്റ്‌ ആയിരിക്കെ രണ്ടുതവണ ഇമ്പീച്ച്മെന്റ്റ് നടപടികൾ നേരിട്ടുന്നു. പക്ഷെ സെനെറ്റിൽ അദ്ദേഹം കുറ്റവിമുക്തനാകുകയായിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ട്രമ്പിന്റെ ശ്രമങ്ങൾക്കിടെയാണ് അറസ്റ്റ്.

Related Articles

Latest Articles