Thursday, October 22, 2026

ഞാൻ ബാബറി സ്റ്റിക്കർ: പ്രതിഷേധം കത്തുന്നു; സ്റ്റിക്കർ പതിപ്പിച്ച ഹിന്ദു കുട്ടിയുടെ കടുംബങ്ങൾക്ക് പിന്തുണ നൽകി ഹിന്ദു സംഘടനകൾ

പത്തനംതിട്ട: സ്‌കൂളിലേക്ക്‌ പോയ വിദ്യാർത്ഥികളെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി ബാബരി ബാഡ്ജ് പതിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. ബിജെപി റാന്നി മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് കെ പിള്ളയുടെ പരാതിയിലാണ് കേസ് . പ്രതികളായവർ മുൻപും മതവൈരം ഉണ്ടാക്കുന്ന വിഷയങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കാൻ ശ്രമിച്ചതായാണ് ലഭിക്കുന്ന വിവരം.

കേസിൽ ഒന്നാം പ്രതി ചുങ്കപ്പാറ സ്വദേശി മുനീർ ഇബ്‌നു നസീർ, ബാക്കി കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരെയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത് . കുട്ടികളെ ബാഡ്ജ് ധരിപ്പിക്കുന്ന ഒരാളുടെ മുഖം ചിത്രങ്ങളിൽ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. അതേസമയം ഇസ്ലാമിക ജിഹാദികൾ ബാബ്‌റി സ്റ്റിക്കർ പതിപ്പിച്ച ഹിന്ദു കുട്ടിയുടെ വീട് ഹിന്ദു സംഘടനകളുടെ സന്ദർശിച്ചു എല്ലാ നിയമസഹായങ്ങളും പിന്തുണയും കുടുംബങ്ങൾക്ക് വാഗ്‌ദാനം ചെയ്തു.

Related Articles

Latest Articles