Wednesday, May 15, 2024
spot_img

പാക്കിസ്ഥാന്റെ ജയം ആഘോഷിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് യോഗി ആദിത്യനാഥ് ;കശ്മീര്‍ സ്വദേശികളായ മൂന്നു വിദ്യാര്‍ഥികളെ യുപിയിലെ ആഗ്രയിൽ അറസ്റ്റ് ചെയ്തു

ആഗ്ര:ചോറിങ്ങും കൂറങ്ങും എന്ന സമീപനത്തിൽ കടുത്ത നിലപാട് സ്വീകരിച് ഉത്തർപ്രദേശ് . ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച കശ്മീര്‍ സ്വദേശികളായ മൂന്നു വിദ്യാര്‍ഥികളെ യുപിയിലെ ആഗ്രയിൽ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാന്റെ ജയം ആഘോഷിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫിസ് അറിയിച്ചു.

യുപി പിടിച്ചാല്‍ ഇന്ത്യ ഭരിക്കുമോ; 2024ല്‍ മോദി ലക്ഷ്യമിടുന്നത് ഹാട്രിക്ക് വിജയം?
വിദ്യാര്‍ഥികൾ ക്യാംപസില്‍ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാണ് ആരോപണം. രാജാ ബല്‍വന്ത് സിങ് കോളജിലെ വിദ്യാര്‍ഥികളായ അര്‍ഷീദ് യൂസഫ്, ഇനിയാത്ത് അല്‍ത്താഫ് ഷെയ്ഖ്, ഷൗക്കത്ത് അഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കഴിഞ്ഞ ദിവസം കോളജില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്.

വിദ്യാര്‍ഥികള്‍ ചെയ്തത് അച്ചടക്കലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥികള്‍ക്കെതിരെ പ്രാദേശിക ബിജെപി നേതാവാണു പൊലീസില്‍ പരാതി നല്‍കിയത്.

ശ്രീനഗറില്‍ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു.

Related Articles

Latest Articles