Friday, June 14, 2024
spot_img

കാലനായി കടലുണ്ടി …! 24 മണിക്കൂറിനിടെ പൊലിഞ്ഞത് മൂന്ന് ജീവനുകൾ ,ഞെട്ടൽ മാറാതെ നാട്ടുകാർ

മലപ്പുറം: മനോഹാരിതകൾ ഏറെയുള്ള പുഴയാണ് മലപ്പുറം ജില്ലയിലെ കടലുണ്ടി പുഴ.എന്നാൽ മഹോഹരിതയ്ക്കപ്പുറം മൂന്ന് ജീവനുകളാണ് 24 മണിക്കൂറിനിടെ കടലുണ്ടിപുഴയിൽ പൊലിഞ്ഞത്. വെള്ളിയാഴ്ച ഉച്ചയോടെ അമ്മയും മകളും വ്യാഴാഴ്ച്ച ദർസ് വിദ്യാർത്ഥിയുമാണ് മുങ്ങി മരിച്ചത്. മലപ്പുറം മൈലപ്പുറത്തെ നൂറടിപ്പുഴയിലാണ് മാതാവും മകളും മുങ്ങിമരിച്ചത്. വി ഐ പി കോളനിക്കടവിൽ വെള്ളിയാഴ്ച ഉച്ചക്ക് 11.30 ഓടെയാണ് അപകടമുണ്ടായത്. വേങ്ങര സ്വദേശി ശമീറിന്റെ ഭാര്യ ഫാത്തിമ ഫായിസ (29) മകൾ ദിയ ഫാത്തിമ (ഏഴ് ) എന്നിവരാണ് മുങ്ങിമരിച്ചത്.

തിരൂർ വെങ്ങലൂർ സ്വദേശിയും കോഡൂർ ചെമ്മങ്കടവ് കോങ്കയം മഹല്ല് പള്ളിയിലെ ദർസ് വിദ്യാർത്ഥിയും ഹാഫിളുമായ മുഹമ്മദ് ഷമീം (20) ആണ് വ്യാഴാഴ്ച മുങ്ങി മരിച്ചത്. കടലുണ്ടിപ്പുഴയിലെ കോങ്കയം പള്ളിക്കടവിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കവെയാണ് മരണം. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിച്ചതിനു ശേഷം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷമീം മരിക്കുകയായിരുന്നു.

Related Articles

Latest Articles