തിരുവനന്തപുരം: കുളത്തൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. സുരേഷ്, ഭാര്യ സിന്ധു, പത്തു വയസുകാരന്‍ മകന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.
വാടക വീട്ടില്‍ താമസിച്ചിരുന്ന കുടുംബത്തെ രണ്ടു ദിവസമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്തതിനാല്‍ സുരേഷിന്റെ അമ്മ കുളത്തൂരിലെ വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സുരേഷ് തൂങ്ങി മരിച്ച നിലയിലും മറ്റുള്ളവര്‍ മുറിയില്‍ മരിച്ച നിലയിലുമായിരുന്നു.മൂന്നു മാസമായി കുടുംബം ഇവിടെ വാടകവീട്ടിലാണ് താമസം.

