Saturday, May 18, 2024
spot_img

ശമ്പളം പ്രതിസന്ധി മൂന്ന് ദിവസം കൂടി! പണം വന്നാലും മുഴുവൻ പിൻവലിക്കാൻ കഴിയില്ല! 50000 പരിധി,ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തിനായി പണം അനുവദിച്ചാലും പ്രതിസന്ധി ഉടന്‍ തീരില്ല. പണം വന്നാലും പിൻവലിക്കാവുന്ന ശമ്പള തുകയ്ക്ക് പരിധി വരും. 50000 രൂപക്ക് മുകളിൽ ചെക്ക് മാറാനാകില്ല. ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തും. ശമ്പളത്തിന് മാത്രമല്ല നിക്ഷേപങ്ങൾക്കും പരിധി ബാധകമായേക്കും.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇന്ന് നാലാം ദിനമാണ്. ഇടിഎസ്ബി അക്കൗണ്ടിൽ നിലവിലുള്ള പ്രശ്നം തീർത്ത് ഇന്ന് ശമ്പളം കിട്ടിത്തുടങ്ങുമെന്നാണ് ധനവകുപ്പ് പറയുന്നത്. മൂന്നാം ശമ്പളദിവസമായ ഇന്ന് കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, സഹകരണം, വ്യവസായം തുടങ്ങി 12 വകുപ്പുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കേണ്ടത്. എന്നാല്‍ ഇവര്‍ക്ക് പുറമെ ഒന്നും രണ്ടും പ്രവർത്തി ദിവസങ്ങളിൽ ശമ്പളം കിട്ടേണ്ടിയിരുന്നവരും ഉണ്ട്. ശമ്പള വിതരണത്തിന് ആവശ്യമായ തുക ഇന്ന് ഉച്ചയോടെ ട്രഷറിയിലെത്തിക്കാനാണ് ശ്രമം. അതോടെ ഇ.ടി.എസ്.ബി അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത് നീക്കും.

Related Articles

Latest Articles