Sunday, May 19, 2024
spot_img

ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

മീനങ്ങാടി: കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. വയനാട് ജില്ലയിലെ മീനങ്ങാടി- ബത്തേരി റൂട്ടില്‍ കാക്കവയലിന് സമീപമായിരുന്നു അപകടം. രാവിലെ പതിനൊന്നരയോടെ നടന്ന അപകടത്തിൽ കാര്‍ യാത്രികരായ കാക്കവയലില്‍ സ്വദേശി പ്രവീഷ് (39), ഭാര്യ ശ്രീജിഷ (34) പ്രവീഷിന്റെ മാതാവ് പ്രേമലത (62) എന്നിവരാണ് മരിച്ചത്.

പ്രവീഷ്-ശ്രീജിഷ ദമ്പതിമാരുടെ മകന്‍ മൂന്ന് വയസ്സുള്ള ആരവിനെ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.

Related Articles

Latest Articles