Friday, April 26, 2024
spot_img

ഒരു ബഞ്ചില്‍ പരമാവധി രണ്ടുപേര്‍; യൂണിഫോം നിര്‍ബന്ധമാക്കില്ല; ഉച്ചഭക്ഷണത്തിന് പകരം അലവൻസ്, സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗരേഖ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗരേഖ തയാറായി. ഇതു പ്രകാരം ക്ലാസില്‍ ഒരു ബഞ്ചില്‍ രണ്ട് കുട്ടികളെ മാത്രമേ ഇരിക്കാന്‍ അനുവദിക്കുകയുള്ളു. സ്‌കൂളില്‍ കുട്ടികളെ കൂട്ടംകൂടി നില്‍ക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. ഭിന്നശേഷി വിദ്യാര്‍ഥികള്‍ ആദ്യ ഘട്ടത്തില്‍ സ്‌കൂളിലെത്തേണ്ടതില്ല. ഉച്ചഭക്ഷണം ഒഴിവാക്കും. പകരം ഉച്ചഭക്ഷണ അലവന്‍സ് നല്‍കും.

സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ ആരോഗ്യ, വിദ്യാഭ്യാസ സെക്രട്ടറിമാരെയാണ് ചുമതലപ്പെടുത്തിയത്. ആഴ്‌ച്ചയില്‍ മൂന്ന് ദിവസം ഒരു ബാച്ച്‌ എന്ന രീതിയില്‍ ക്ലാസുകള്‍ തുടങ്ങാനാണ് ആലോചന. ചെറിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പോലും കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്ന് മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്. സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കും. വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ അയയ്ക്കുന്നതിന് രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കും. സ്‌കൂള്‍ ബസുകള്‍ക്കായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും.

Related Articles

Latest Articles