Tuesday, December 23, 2025

പിൻവലിക്കൽ പ്രഖ്യാപിച്ച് മൂന്നാഴ്ച ! 2000 രൂപ നോട്ടുകളിൽ പകുതിയും തിരിച്ചെത്തിയെന്ന് ആർബിഐ

ദില്ലി : പിൻവലിക്കൽ പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ പകുതിയും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. 1.8 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ഇതുവരെ തിരികെ എത്തിയതെന്നും 85 ശതമാനം നോട്ടുകളും ബാങ്ക് നിക്ഷേപമായാണ് തിരിച്ചെത്തിയതെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. മേയ് 19 നാണ് 2000 രൂപ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്

മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത് സെപ്‌റ്റംബർ 30 വരെ 2000 രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ സാധിക്കും. മാറ്റാൻ ആവശ്യമായ കറൻസി ആർബിയുടെ പക്കലുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം നോട്ട് മാറ്റിയെടുക്കാൻ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചു.

Related Articles

Latest Articles