Thursday, September 24, 2026

മഴക്കെടുതി: കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ്​ മൂന്ന്​ വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ: ഇരിക്കൂരിൽ മൂന്ന്​ വയസുകാരൻ വെള്ളക്കെട്ടിൽ വീണ്​ മരിച്ചു. ഇരിക്കൂർ പെടയങ്കോട് കുഞ്ഞി പള്ളിക്ക് സമീപം താമസിക്കുന്ന പാറമ്മൽ സാജിദിന്‍റെ മകൻ നസൽ ആണ്​ വെള്ളക്കെട്ടിൽ വീണ് മരിച്ചത്​.

കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ ശ്രമിച്ചപ്പോഴാണ് മൂന്നുവയസ്സുകാരൻ വെള്ളക്കെട്ടിലേക്ക് വീണത്. ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെ മരണപ്പെടുകയായിരുന്നു.

അതേസമയം തൃശ്ശൂർ വേളൂർകരയിലും മൂന്നുവയസ്സുകാരനെ തോട്ടിൽ ഒഴുക്കിൽപെട്ട് കാണാതായി.ബെൻസിലിൻ്റെയും ബെൻസി യുടെയും മകൻ ആരോം ഹെവനെയാണ് കാണാതായത്.

Related Articles

Latest Articles