മലയാള സിനിമ ലോകത്ത് വളരെ വേഗം ശ്രദ്ധനേടിയ നടിയാണ് അപർണ നായർ. മയുഖം എന്ന ചിത്രത്തിലൂടെയാണ് അപർണ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നോട്ട്ബുക്ക്, നിവേദ്യം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ചെറുതും വലുതുമായ മികച്ച കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകരെ അറിയിക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം ആരാധകര്‍ ഏറെ ഇഷ്ടത്തോടെയാണ് സ്വീകരിക്കാറുള്ളത്. എന്നാൽ അടുത്തിടെ താരം ഒരു ചിത്രം പങ്കുവെച്ചിരുന്നു. വളരെ മാന്യമായി വസ്ത്രം ധരിച്ചുകൊണ്ട് ആയിരുന്നു താരം ഈ ചിത്രങ്ങളിലെല്ലാം തന്നെ പ്രത്യക്ഷപ്പെട്ടത്.
പക്ഷേ ചിത്രത്തിന് താഴെ എത്തിയ ഒരാളുടെ വൾഗറായ കമന്റ് വലിയ വിവാദമായിരുന്നു. ഇപ്പോൾ അയാൾക്ക് താരം നല്‍കിയ ഗംഭീര മറുപടി ആണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്. കൊതിയാവുന്നു എന്നാണ് ഒരു ഞരമ്പുരോഗി അപര്‍ണയുടെ ചിത്രത്തിന് താഴെ കമന്റെ ഇട്ടത്. ഇതിന് കലക്കന്‍ മറുപടി ആണ് അപര്‍ണ നല്‍കിയിരിക്കുന്നത്.
“ആണോ? വീട്ടിലുള്ളവരെ കാണുമ്പോഴും ഈ കൊതി തോന്നാറുണ്ടോ?” എന്നായിരുന്നു നടി നല്‍കിയ മറുപടി. നിരവധി ആളുകളാണ് ഇപ്പോള്‍ അപര്‍ണയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇത്തരത്തിലുള്ള ആളുകള്‍ക്ക് ഇങ്ങനത്തെ മറുപടി തന്നെ നല്‍കണമെന്നാണ് മലയാളികള്‍ ഒന്നടങ്കം പറയുന്നത്.

