Friday, May 3, 2024
spot_img

മൂന്ന് വർഷം മുൻപ് കാമുകിയായ ഹിന്ദു യുവതിയെ ഇസ്ലാമാക്കി മാറ്റി വിവാഹം കഴിച്ചു; ഇന്ന് സനാതന ധർമ്മത്തിന്റെ മഹത്വം മനസിലാക്കി ഭാര്യയ്‌ക്കൊപ്പം ഹിന്ദുമതം സ്വീകരിച്ച് ഷാജഹാൻ

മുസാഫർനഗർ: കാമുകിയായ ഹിന്ദു യുവതിയെ ഇസ്ലാമാക്കി മാറ്റിയ ശേഷം വിവാഹം കഴിച്ച യുവാവ് ഇപ്പോൾ ഹിന്ദുമതം സ്വീകരിച്ചു. മുസാഫർനഗർ കൈരാന സ്വദേശിയായ ഷാജഹാനാണ് ഹിന്ദുമതം സ്വീകരിച്ചത്. മൂന്ന് വർഷം മുൻപാണ് ഹിന്ദുവായ തന്റെ കാമുകി പൂനത്തിനെ ഇസ്ലാമാക്കി മാറ്റിയ ശേഷം ഷാജഹാൻ വിവാഹം കഴിച്ചത്.

വളരെക്കാലമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇരുവരും ഒന്നിക്കാൻ തീരുമാനിക്കുകയും ഷാനവാസ് പൂനത്തിനെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹശേഷം ഷാനവാസ് പൂനത്തിനെ മതം മാറ്റി ഇസ്ലാമാക്കുകയും പേര് ആർഷി എന്നാക്കുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി സനാതന ധർമ്മത്തിന്റെ മഹത്വത്തെ കുറിച്ച് വായിച്ചും മറ്റും അറിഞ്ഞ ഷാനവാസ് ഹിന്ദുമതത്തിലേയ്‌ക്ക് വരാൻ തീരുമാനിക്കുകയായിരുന്നു. ബഘ്ര ബ്ലോക്കിലെ ഒരു ആശ്രമത്തിലെത്തി, സനാതന ധർമ്മത്തിൽ വിശ്വാസം പ്രഖ്യാപിച്ച് സന്യാസിമാരോട് സഹായം അഭ്യർത്ഥിച്ചു. തുടർന്ന് ഇരുവരും വൈദിക ആചാരപ്രകാരം സനാതന ധർമ്മത്തിലേക്ക് മടങ്ങുകയായിരുന്നു. സനാതന ധർമ്മം സ്വീകരിച്ച ശേഷം ഷാനവാസ് തന്റെ പേര് രാഹുൽ എന്ന് മാറ്റി, ആർഷി വീണ്ടും പൂനം പേരും സ്വീകരിച്ചു.

Related Articles

Latest Articles