Friday, May 3, 2024
spot_img

കൗൺസിലർമാർക്ക് ഓണക്കോടിയും, 10,000 രൂപയും.. തൃക്കാക്കര നഗരസഭ അദ്ധ്യക്ഷയ്ക്കെതിരെ വിജിലൻസിൽ പരാതി നൽകി കൗൺസിലർമാർ

കൊച്ചി: കൗൺസിലർമാർക്ക് ഓണക്കോടിക്കൊപ്പം പതിനായിരം രൂപയും നൽകി തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ. യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയിലാണ് സംഭവം. എന്നാൽ പണത്തിന്റെ ഉറവിടത്തിൽ സംശയം തോന്നിയ കൗൺസിലർമാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. ഓരോ അംഗത്തിനും 15 ഓണക്കോടികളും, 10,000 രൂപയുമാണ് നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പൻ നൽകിയത്. അംഗങ്ങളെ ക്യാബിനിലേക്ക് വിളിച്ച് വരുത്തി രഹസ്യമായായിരുന്നു കൈമാറ്റം.

എന്നാൽ സമ്മാന കിറ്റിൽ പണം ഉണ്ടെന്ന് കണ്ടതോടെ 18 ഓളം കൗൺസിലർമാർ ഇത് മടക്കി നൽകി. നഗരസഭാ അദ്ധ്യക്ഷ പണം കൈമാറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൗൺസിലർമാർക്ക് ഇങ്ങനെ പണം നൽകാൻ നഗരസഭയക്ക് ഫണ്ടൊന്നും ഇല്ലെന്നിരിക്കെ ചെയർപേഴ്സൻ എങ്ങനെ പണം നൽകിയെന്നാണ് അംഗങ്ങളിൽ ചിലരുടെ സംശയം. 43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയർപേഴ്സൻ ആയ അജിത തങ്കപ്പൻ ഭരണം നടത്തുന്നത്.ചെയർപേഴ്സൻ നൽകിയ പണം അഴിമതിയിലൂടെ ലഭിച്ച കമ്മിഷൻ പണമാണെന്ന് സംശയിക്കുന്നതായും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അംഗങ്ങൾ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles