Thursday, January 1, 2026

തൃശൂരിൽ ഓടികൊണ്ടിരുന്ന ട്രെയിനിൻെറ എഞ്ചിനുകളും ബോഗിയും വേർപെട്ടു; മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകളാണ് വേർപെട്ടത്

തൃശ്ശൂര്‍: ഓടികൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിനുകളും ബോഗികളും വേർപെട്ടു. എറണാകുളത്ത് നിന്നും ദില്ലി നിസാമുദ്ദീനിലേക്ക് പോകുകയായിരുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകളാണ് വേർപെട്ടിരിക്കുന്നത്. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ട ശേഷമായിരുന്നു സംഭവം.

ട്രെയിനിന്റെ എഞ്ചിനും മറ്റൊരു ബോഗിയുമാണ് വേര്‍പെട്ടു പോയത്. മുപ്പത് മീറ്ററോളും ദൂരമാണ് വേര്‍പിരിഞ്ഞു പോയ കോച്ചുകള്‍ നിന്നിരുന്നത്. സംഭവത്തില്‍ ആര്‍ക്കും അപകടമില്ല. ഉടനെ റെയില്‍വേ ജീവനക്കാര്‍ സ്ഥലത്ത് എത്തി കോച്ചുകള്‍ തമ്മില്‍ ബന്ധിപ്പിച്ചു. 15 മിനിറ്റിനകം ട്രെയിന്‍ യാത്ര തുടരുകയും ചെയ്തു.

Related Articles

Latest Articles