Monday, January 5, 2026

രാത്രിയിൽ ലോറി നിർത്തിയിട്ടു കിടന്നുറങ്ങി: നേരം പുലർന്നപ്പോൾ 2 ചക്രങ്ങളില്ല; പിന്നീട് സംഭവിച്ചത്!

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ബൈപ്പാസ് സര്‍വീസ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ ചക്രങ്ങള്‍ മോഷ്ടിച്ചു. ഗുജറാത്തില്‍ നിന്നു കൊച്ചിയിലേക്ക് ചരക്കുമായെത്തിയ ലോറിയുടെ ചക്രങ്ങളാണ് കാണാതായത്. മടക്കയാത്രയിലാണ് സംഭവം. ബൈപ്പാസില്‍ കോട്ടപ്പുറം സി‌ഗ്നലിനു സമീപം സര്‍വീസ് റോഡില്‍ രാത്രി ലോറി നിര്‍ത്തിയിട്ടു ഡ്രൈവറും ക്ലീനറും മുകളില്‍ കിടന്നുറങ്ങി. എന്നാൽ, നേരം പുലര്‍ന്നു നോക്കിയപ്പോല്‍ ഒരു വശത്തെ 2 ചക്രങ്ങള്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു. മറ്റു ലോറി ഡ്രൈവര്‍മാരുടെ സഹായത്തോടെ പ്രദേശമാകെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ പകരം ചക്രങ്ങള്‍ ഘടിപ്പിച്ചു യാത്ര തുടരുകയായിരുന്നു. ഒട്ടേറെ തവണ കേരളത്തിലേക്കു ലോഡുമായി വന്നിട്ടുണ്ടെങ്കിലും ഇതു ആദ്യ അനുഭവമാണെന്നു ഡ്രൈവര്‍ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles