Monday, October 5, 2026

സ്വര്‍ണക്കടത്തു കേസ്; പ്രതി സ്വപ്‌ന സുരേഷ് ഫോണ്‍ വിളിച്ചിട്ടില്ലെന്ന് നഴ്‌സുമാരുടെ മൊഴി

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുമ്പോള്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഫോണ്‍ വിളിച്ചിട്ടില്ലെന്ന് നഴ്‌സുമാരുടെ മൊഴി. കഴിഞ്ഞ ആഴ്ച ചികിത്സയിലിരിക്കുമ്പോള്‍ സ്വപ്‌ന ഒരു ജൂനിയര്‍ നഴ്‌സിന്‍റെ ഫോണില്‍ നിന്ന് ഉന്നതരെ ബന്ധപ്പെട്ടുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ആരോപണം പൂര്‍ണ്ണമായും നിഷേധിച്ചിരിക്കുകയാണ് നഴ്‌സുമാര്‍.

ആരോപണത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിലാണ് നഴ്‌സുമാര്‍ ആരോപണം നിഷേധിച്ചത്. അതേസമയം അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കിട്ടുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. നിലവില്‍ സ്വപ്‌ന സുരേഷ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തന്നെയാണുള്ളത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

Related Articles

Latest Articles