Thursday, September 24, 2026

നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുകാരെ അസഭ്യം പറഞ്ഞ സംഭവം: പ്രതി പിടിയില്‍

എറണാകുളം: നടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി ചിത്രങ്ങൾ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത ആൾ പിടിയിൽ. ഈ മാസം അഞ്ചിനായിരുന്നു ദിലീപിന്റെ എറണാകുളത്തെ വീട്ടിൽ വിമൽ അതിക്രമിച്ചു കയറിയത്. ഇതിനുശേഷം വീട്ടുകാരെ അസഭ്യം പറഞ്ഞു. ചിത്രങ്ങൾ എടുക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.

അങ്കമാലിയില്‍ നിന്ന് വിളിച്ച ഒട്ടോറിക്ഷയിലാണ് ഇയാള്‍ വന്നതും തിരിച്ച് പോയതും. ഇത് കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ചില സിനിമകളില്‍ ഇയാള്‍ അഭിനയിച്ചതായും പറയപ്പെടുന്നു.

Related Articles

Latest Articles