Wednesday, January 7, 2026

തൃശ്ശൂരിൽ നാലരലക്ഷം രൂപയുമായി ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടി

തൃശ്ശൂർ: വലപ്പാട് കോതകുളത്ത് ചീട്ടുകളി സംഘം പോലീസ് പിടിയിൽ. നാലര ലക്ഷത്തോളം രൂപയുമായിട്ടാണ് വൻ ചീട്ടുകളി സംഘം അറസ്റ്റിലായത്. കോതകുളം പടിഞ്ഞാറ് ജവാൻ കോർണറിനടുത്തുള്ള മീനകുമാർ എന്നയാളുടെ വീട്ടിൽ നിന്നുമാണ് ചീട്ടുകളി സംഘത്തെ ഇന്നലെ രാത്രി വലപ്പാട് പോലീസ് പിടികൂടിയത്. കഴിമ്പ്രം, നാട്ടിക സ്വദേശികളായ സുനിൽകുമാർ, സുരേന്ദ്രൻ, അനിൽകുമാർ, നിഷാദ്, രാമചന്ദ്രൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Latest Articles