Wednesday, September 23, 2026

തൃശൂര്‍ പൂരത്തിന് സമാപനം ഭഗവതിമാര്‍ ഉപചാരം ചൊല്ലിപിരിഞ്ഞു

തൃശ്ശൂര്‍: ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിയതോടെ ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന് സമാപനമായി. പെരുവനം കുട്ടന്‍മാരാരും കിഴക്കൂട്ട് അനിയന്‍മാരാരും തീര്‍ത്ത മേളം പകല്‍പൂരത്തിന് വിജയാഘോഷം തീര്‍ത്തു. പകല്‍പ്പൂരത്തിനുശേഷം പതിനായിരങ്ങളെ സാക്ഷിയാക്കി പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുംനാഥന്റെ മുന്നില്‍ മുഖാമുഖം നിന്ന് ഉപചാരം ചൊല്ലി പിരിഞ്ഞു.

മുന്‍വര്‍ഷങ്ങളിലെ പോലെ ഇത്തവണയും കാഴ്ചക്കാര്‍ക്ക് ഏറെ ആവേശം നല്‍കിയാണ് വെടിക്കെട്ടും കുടമാറ്റവും നടന്നത്. ഇന്നലെ വൈകിട്ട് നടന്ന കുടമാറ്റത്തിന് സാക്ഷിയാകാന്‍ ലക്ഷക്കണക്കിന് ആളുകളാണ് ഇന്നും ഒഴുകിയെത്തിയത്. ഇതിന് ശേഷം ഇന്ന് പുലര്‍ച്ചെയായിരുന്നു വാനില്‍ വര്‍ണ വിസ്മയം തീര്‍ത്ത് കൊണ്ടുള്ള വെടിക്കെട്ട് നടന്നത്.

സുരക്ഷ ചുമതലയ്ക്കായി 3000തോളം പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. നഗരം മുഴുവനും പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നു. ഇതിന് പുറമെ 80ഓളം സിസിടിവി ക്യാമറകളാണ് പൂരനഗരിയെ ഒപ്പിയെടുക്കാനായി സ്ഥാപിച്ചിരുന്നത്.

Related Articles

Latest Articles