Tuesday, December 30, 2025

തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. വൈകിട്ട് ഏഴ് മണിക്ക് തിരുവമ്പാടി വിഭാഗമാണ് സാമ്പിളിന് ആദ്യം തിരി കൊളുത്തുന്നത്. അതിന് ശേഷം പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് ആരംഭിക്കും. സ്‌ഫോടനത്തിന്റെ കാഠിന്യം കുറച്ച്‌ ശബ്ദത്തിനും നിറത്തിനും പ്രാധാന്യമുള്ള വീര്യം കുറഞ്ഞ കരിമരുന്നാണ് ഇത്തവണ ഉപയോഗിക്കുന്നത്. കൂടാതെ ഓലപ്പടക്കവും ഉപയോഗിക്കാന്‍ സാധ്യതയുണ്ട്.

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നിര്‍മ്മിച്ച മൂന്ന് അലങ്കാര പന്തലുകളിലെ ദീപാലങ്കാരങ്ങള്‍ വൈകീട്ട് സ്വിച്ച്‌ ഓണ്‍ ചെയ്യും. പാറമേക്കാവ് വിഭാഗം മണികണ്ഠനാലിലും തിരുവമ്പാടി വിഭാഗം നടുവിലാല്‍, നായ്ക്കനാല്‍ എന്നിവിടങ്ങളിലുമാണ് പന്തല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Related Articles

Latest Articles