Monday, September 28, 2026

മിന്നൽ ചുഴലി; തൃശൂർ പുത്തൂർ മേഖലയിൽ വ്യാപക നാശനഷ്ടം

തൃശൂർ: പുത്തൂർ മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം. നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മുകളിലെ ഷീറ്റുകൾ പറന്നു പോയി. കൃഷി മേഖലയിൽ വ്യാപക നാശം സംഭവിച്ചു. ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലാണ് നാശനഷ്ടം ഉണ്ടായത്.

ഇന്നലെ ഉച്ചയോടെ തൃശൂരിലെ ചേർപ്പ്, ഊരകം, ചേനം മേഖലകളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. ചേർപ്പിൽ വീടുകളുടെ മേൽക്കൂര പറന്നുപോയി. പലയിടത്തും വൈദ്യുതി ബന്ധവും തകരാറിലായി. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടമാണ് ഈ ഇടയായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Related Articles

Latest Articles