തൃശൂർ: വാളുമായി തൃശ്ശൂരിൽ ഇറങ്ങിയ യുവാക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. തൃശൂർ എളവള്ളി വാകയിലാണ് യുവാക്കൾ സ്കൂട്ടറിൽ വാളുമായി എത്തിയത്. ഇതിൽ ഒരാൾ വാളുമായി റോഡിലൂടെ നടക്കുന്ന ചിത്രവും പുറത്തുവന്നു. ഇവർ ആരെന്ന് ഇതുവരെ വ്യക്തമല്ല.
സംഭവം ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു. സ്കൂട്ടറിലെത്തിയ രണ്ട് യുവാക്കളുടെ കൈവശം ഒരു പൊതിയിലാണ് വടിവാൾ ഉണ്ടായിരുന്നത്. ബൈക്കിൻ്റെ പിന്നിലിരുന്നയാൾ വാളുമെടുത്ത് നടക്കുകയായിരുന്നു. പാവറട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം ഊർജ്ജിതമാക്കുക.

