Saturday, April 20, 2024
spot_img

ചെള്ളുപനി; ഭീതിയില്‍ കാസര്‍കോട് ജില്ല

കാസര്‍ഗോഡ് ജില്ലയില്‍ ചെള്ളുപനി ബാധ. നീലേശ്വരം നഗരസഭയിലാണു രോഗബാധ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തത്. അടുത്തടുത്ത വാര്‍ഡുകളില്‍ 2 പുരുഷന്മാര്‍ക്കും ഒരു സ്ത്രീക്കുമാണു ചെള്ളുപനി നിലവില്‍ ബാധിച്ചത്.

പട്ടേന, പഴനെല്ലി, സുവര്‍ണവല്ലി, പ്രദേശങ്ങളിലാണിത്. 2 പേര്‍ കര്‍ഷകരും ഒരാള്‍ ക്ഷേത്ര പൂജാരിയുമാണ്. പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തുടങ്ങിയ ഇവരെ രോഗബാധ രൂക്ഷമായതോടെ കണ്ണൂരിലെ മിംസ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട് . ഇവിടെ നടത്തിയ വിശദ പരിശോധനയിലാണു സ്ക്രബ് ടൈഫസ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ചെള്ളുപനിയാണിതെന്നു തിരിച്ചറിഞ്ഞത്.

Related Articles

Latest Articles