Saturday, May 18, 2024
spot_img

കടുവയെ ഭയന്ന് വയനാട്ടിലെ ജനവാസ കേന്ദ്രം

വയനാട് : വയനാട്ടിലെ ജനങ്ങളെ ഭീതിയിലാഴ്‌ത്തി വീണ്ടും കടുവയിറങ്ങി. സുൽത്താൻബത്തേരി പനവരം ബീനാച്ചി റോഡിൽ കടുവയെ കണ്ടെത്തി. റോഡിലൂടെ സഞ്ചരിക്കവേ യാത്രക്കാരാണ് കടുവയെ കണ്ടത്. രാത്രി പതിനൊന്നോടെയാണ് പ്രദേശത്ത് കൂടിപോയ കാർ യാത്രക്കാർ കടുവയെ കണ്ടത്.

ഈ സാഹചര്യത്തിൽ കടവയെ ഉടൻ കെണിവെച്ച് പിടികൂടണമെന്നാണ് സുൽത്താൻബത്തേരി നഗരസഭ ആവശ്യപ്പെടുന്നത്. നഗരസഭാ കൗൺസിൽ ഇത് സംബന്ധിച്ച് പ്രമേയം പാസാക്കിയിട്ടുണ്ട്. ഇതനുസരിച്ച് വനംവകുപ്പ് ഒരു ടെക്കനിക്കൽ കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്.

ഇവിടെ ദിവസങ്ങളായി കടുവയുടെ സാന്നിദ്ധ്യമുണ്ട്. ഈ സാഹചര്യത്തിൽ വനംവകുപ്പ് കൂടുതൽ നിരീക്ഷണ ക്യാമറകളും കടുവയെ പിടികൂടാൻ കൂടും ഒരുക്കാൻ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് ജനവാസമേഖലയിൽ വീണ്ടും കടുവയിറങ്ങിയത്. സംഭവത്തിൽ ഉടൻ നടപടി എടുക്കാനൊരുങ്ങുകയാണ് വനംവകുപ്പ്‌

Related Articles

Latest Articles