Wednesday, January 14, 2026

ശബരിമല പമ്പയില്‍ പുലിയിറങ്ങി; ഭീതിയിൽ ജനങ്ങൾ

പത്തനംതിട്ട: ശബരിമല പമ്പയില്‍ പുലിയിറങ്ങി. പുലി തെരുവ് നായയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് സ്റ്റേഷനും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുമിടയിലുള്ള റോഡില്‍ വെച്ചാണ് പുലി തെരുവ് നായയെ പിടികൂടിയത്.

ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. അതേസമയം മണ്ഡല –മകരവിളക്ക് ഉല്‍സവത്തിന് ശേഷം കഴിഞ്ഞ വ്യാഴ്ച്ചയാണ് ശബരിമലനട അടച്ചത്. സംഭവം അറിഞ്ഞതോടെ പമ്പ പ്രദേശത്തുള്ള ജനങ്ങൾ ഭീതിയിലാണ്.

Related Articles

Latest Articles