Sunday, April 28, 2024
spot_img

ചൈനയെ ഞെട്ടിച്ച് പാകിസ്ഥാന്‍

ദില്ലി: ചൈനയുടെ ജനകീയ ആപ്പായ ടിക് ടോക് പാകിസ്ഥാനും നിരോധിച്ചു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് പാകിസ്ഥാൻ ഇക്കാര്യം അറിയിച്ചത്. ‘അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ വീഡിയോ പങ്കിടൽ അപ്ലിക്കേഷനായ ടിക് ടോക് പാക് സർക്കാർ നിരോധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സുരക്ഷയല്ല പാകിസ്ഥാന്റെ പ്രശ്നമെന്നും സംസ്കാര സംരക്ഷണത്തിനാണ് ഈ നടപടി സ്വീകരിച്ചതെന്നും പാകിസ്ഥാൻ വ്യക്തമാക്കി.

അതേസമയം പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഈ വിഷയത്തിൽ ചൈനയുമായി സംസാരിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ വിവര സാങ്കേതിക വകുപ്പ് മന്ത്രി ഷിബ്ലി ഫറാജ് പറഞ്ഞു. ഡാറ്റാ സുരക്ഷയേക്കാൾ അശ്ലീലവീഡിയോ പ്രചരിച്ചതിനാലാണ് ആപ്ലിക്കേഷൻ നിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ രാജ്യസുരക്ഷ മുൻനിർത്തി ടിക്-ടോക്ക് ഉൾപ്പെടെ നിരവധി ചൈനീസ് ആപ്ലിക്കേഷനുകള്‍ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. അതേസമയം ആപ്ലിക്കേഷൻ മെച്ചപ്പെടുത്തുമെങ്കിൽ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റിയുടെ (പിടിഎ) തീരുമാനം പുന: പരിശോധിക്കുമെന്നും പാകിസ്ഥാൻ ചൈനയെ അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles