Saturday, January 10, 2026

പാകിസ്ഥാന് ശക്തമായ താക്കീതുമായി തുൾസി ഗബാർഡ്; പാകിസ്ഥാൻ ഭീകരവാദികൾക്ക് സംരക്ഷണം നൽകുന്നത് നിർത്തുന്നത് വരെ സംഘർഷം നിലനിൽക്കുമെന്നും അമേരിക്കൻ പ്രതിനിധിസഭാംഗം

പാകിസ്ഥാന് ശക്തമായ താക്കീതുമായി അമേരിക്കൻ പ്രതിനിധിസഭാംഗം തുൾസി ഗബാർഡ്. പാകിസ്ഥാൻ ഭീകരവാദികൾക്ക് സംരക്ഷണം നൽകുന്നത് നിർത്തുന്നത് വരെ ഇന്ത്യാ പാക് സംഘർഷം നിലനിൽക്കുമെന്ന് തുൾസി ഗബാർഡ് ട്വിറ്ററിൽ കുറിച്ചു.

പാകിസ്ഥാൻ ഈ പ്രവണത അവസാനിപ്പിക്കണമെന്നും, ആ രാജ്യത്തെ രാഷ്ട്രീയ നേതൃത്വം ഭീകരവാദത്തിനും തീവ്രവാദികൾക്കും എതിരായ ശക്തമായ നിലപാട് എടുക്കണമെന്നും അവർ പറഞ്ഞു. ” അതിനുള്ള സമയമാണിത്” തുൾസി ഗബാർഡ് ട്വീറ്റ് ചെയ്തു

ഡമോക്രാറ്റിക്ക് പാർട്ടി അംഗമായ തുളസി ഗബാർഡ് യുഎസ് പ്രതിനിധി സഭാംഗമായത് 2013 ലാണ്. സഭയിലെ ഏക ഹിന്ദു കോൺഗ്രസ് അംഗമാണവർ. 2020 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി യാകാനുള്ള പരിശ്രമത്തിലാണ് തുളസി ഗബാർഡ്.

Related Articles

Latest Articles