Friday, April 19, 2024
spot_img

65 വർഷം പഴക്കമുള്ള MIG 21 ഉപയോഗിച്ച് F 16 അടിച്ചുവീഴ്ത്തുകയോ? അമേരിക്കക്കാർ ഞെട്ടിയെന്ന് നടി പ്രീതി സിന്റ

വിംഗ് കമ്മാൻഡർ അഭിനന്ദൻ, ഏറെ പഴക്കമുള്ള മിഗ് 21 യുദ്ധവിമാനം ഉപയോഗിച്ച് അമേരിക്കൻ നിർമ്മിത അത്യാധുനിക സൗകര്യങ്ങളുള്ള F 16 പോർ വിമാനം താഴെ വീഴ്ത്തിയത് അമേരിക്കയിൽ അത്ഭുതമായിട്ടുണ്ടെന്ന് ബോളിവുഡ് നടി പ്രീതി സിന്റ. ഇപ്പോൾ അമേരിക്കയിലുള്ള പ്രീതി ഇത് ഇന്ത്യയിലെ പൈലറ്റ് പരിശീലനത്തിന്റെ മികവ് ആണ് വെളിപ്പെടുത്തുന്നതെന്നും, F 16 ന്റെ മികവിൽ അഭിമാനമുള്ള അമേരിക്കക്കാർ ഞെട്ടിയിരിക്കുകയുമാണെന്നാണ് ട്വീറ്റ് ചെയ്തത്. പ്രീതി സിന്റയുടെ ട്വീറ്റ് ഇതിനോടകം വൈറൽ ആയിട്ടുണ്ട്.

അമേരിക്കൻ നിർമ്മിത F 16 ന്റെ ചരിത്രത്തിൽ ആദ്യത്തെ ഓപ്പറേഷൻ പരാജയമാണിതെന്നാണ് വിദഗ്ധർ പറയുന്നത്. ഇതേ തുടർന്ന് ഇന്ത്യയ്ക്കെതിരെ F 16 ഉപയോഗിക്കരുതെന്ന് അമേരിക്ക കർശന നിർദ്ദേശം നൽകി. തങ്ങൾ F 16 പോർ വിമാനം ഉപയോഗിച്ചത് പാകിസ്ഥാൻ നിഷേധിച്ചെങ്കിലും പിറ്റേന്ന് തന്നെ തെളിവുകൾ ഹാജരാക്കാൻ ഇന്ത്യൻ പ്രതിരോധ വകുപ്പിന് കഴിഞ്ഞു. F 16 ൽ മാത്രം ഘടിപ്പിക്കാവുന്ന അമ്രാം മിസൈലിന്റെ അവശിഷ്ടം മാധ്യമങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിച്ചാണ് ഇന്ത്യ അമേരിക്കൻ വാദം പൊളിച്ചത്.

Related Articles

Latest Articles