Wednesday, May 8, 2024
spot_img

പടിഞ്ഞാറന്‍ ആഫ്രിക്കയിൽ വീണ്ടും കപ്പല്‍ക്കൊള്ള

പടിഞ്ഞാറന്‍ ആഫ്രിക്കയിൽ നിന്നും 20 ഇന്ത്യക്കാരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. കപ്പല്‍ റാഞ്ചിയത് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നായിരുന്നു. ഓയിൽ ടാങ്കര്‍ റാഞ്ചിയ കടല്‍ക്കൊള്ളക്കാര്‍ 20 ഇന്ത്യൻ കപ്പല്‍ ജീവനക്കാരെ ബന്ദികളാക്കുകയായിരുന്നു. ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാരുടെ മോചനത്തിനായി നൈജീരിയന്‍ സർക്കാരുമായി ബന്ധപ്പെട്ട് വരികയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മാര്‍ഷല്‍ ഐലന്‍ഡിന്‍റെ പതാകയുള്ള ഡ്യൂക്ക് എന്ന കപ്പലാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്. ടോഗോ തലസ്ഥാനമായ ലോമിന് 115 കിലോമീറ്റര്‍ തെക്ക് കിഴക്ക് ഭാഗത്ത് നിന്നുമാണ് കപ്പൽ റാഞ്ചിയത്. അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്‍നം പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നും കമ്പനി അറിയിച്ചു.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ കടലില്‍ കൊള്ളക്കാരുടെ ആക്രമണം കഴിഞ്ഞ കുറച്ച് മാസങ്ങളായി വര്‍ധിച്ചിരിക്കുകയാണ്. ഗിനിയ കടലിടുക്കിൽ നൈജീരിയക്ക് ചുറ്റുമാണ് കൊള്ളക്കാരുടെ സാന്നിധ്യം കൂടുതലുള്ളത്. ഡിസംബര്‍ അഞ്ചിന് 19 ജീവനക്കാരുള്ള ഓയില്‍ ടാങ്കര്‍ കൊള്ളക്കാര്‍ തട്ടിയെടുത്തിരുന്നു. ഇതില്‍ ഒരാളൊഴികെ എല്ലാവരും ഇന്ത്യക്കാരായിരുന്നു.

Related Articles

Latest Articles