Tuesday, April 30, 2024
spot_img

ഒടുവിൽ ബ്ലാസ്റ്റേഴ്‌സിന്റെ തോൽവിയറിയാതുള്ള കുതിപ്പിന് വിരാമം;എതിരില്ലാത്ത നാലു ഗോളുകൾക്ക് മുംബൈ സിറ്റി എഫ്സി ബ്ലാസ്റ്റേഴ്‌സിനെ തകർത്തു

മുംബൈ : ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. മറുപടിയില്ലാത്ത നാലു ഗോളുകൾക്കാണു മുംബൈ ബ്ലാസ്റ്റേഴ്സിനെ തകർത്തത്. മുംബൈയ്ക്കായി ബ്ലാസ്റ്റേഴ്‌സിന്റെ മുൻതാരം ഹോർഹെ ഡയസ് പെരേര ഇരട്ട ഗോളുകൾ നേടി. 4, 22 മിനിറ്റുകളിലായിരുന്നു ഡയസിന്റെ ഗോളുകൾ. ഗ്രെഗ് സ്റ്റെവാർട്ട് (10–ാം മിനിറ്റ്), ബിപിൻ സിങ് (16) എന്നിവരും മുംബൈയ്ക്കായി ഗോളുകൾ ലക്ഷ്യം കണ്ടു.

പ്രതിരോധത്തിലെ കുന്തമുനയായിരുന്ന ക്രൊയേഷ്യൻ താരം മാർകോ ലെസ്കോവിച് ഇല്ലാതെയാണ് മഞ്ഞപ്പട മുംബൈ അരീനയിൽ കളിക്കാനിറങ്ങിയത്. ആദ്യ മിനിറ്റു മുതൽ തന്നെ മുംബൈ ആക്രമണങ്ങൾ തടുക്കാനാകാതെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം കുഴഞ്ഞു.

ആദ്യ 25 മിനിറ്റുകൾക്കകം നാലു ഗോളുകൾ വീണതോടെ ബ്ലാസ്റ്റേഴ്സ് കൂടുതല്‍ പ്രതിരോധത്തിലേക്കു നീങ്ങി . ദിമിത്രിയോസ്, ഡയമെന്റകോസിനും സഹൽ അബ്ദുൽ സമദിനും അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും ഗോൾ അകന്നു നിന്നു . ആദ്യ പകുതിയിൽ ആക്രമിച്ചു കളിച്ച മുംബൈ രണ്ടാം പകുതിയിൽ പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഗോളുകൾ കണ്ടെത്താനായില്ല.

ജയത്തോടെ 13 കളികളിൽനിന്ന് 33 പോയിന്റുമായി മുംബൈ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.നാലാം തോൽവി വഴങ്ങിയെങ്കിലും 25 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്.

Related Articles

Latest Articles