Friday, January 9, 2026

പോപ്പ് ബെനഡിക്ട് പതിനാറാമന്‍റെ സംസ്കാരം ഇന്ന് ; ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയത് ലക്ഷങ്ങൾ

പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ഫ്രാൻസിസ് മാർപാപ്പയാകും ചടങ്ങുകൾക്ക് നേതൃത്വം നൽകുക. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2 മണിക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലാണ് ചടങ്ങുകള്‍ നടക്കുക. . സെൻറ് പീറ്റേഴ്സ് ബസിലിക്കയില്‍ നാല് ദിവസത്തോളം പൊതുദർശനത്തിന് വച്ച പോപ്പിന്‍റെ മൃതദേഹം കാണാൻ ലക്ഷകണക്കിന് ആളുകളാണെത്തിയത് .

ഉച്ചയ്ക്ക് 2 മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. കേരളത്തിൽ നിന്ന് സീറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും സിറോ മലങ്കര സഭാ അധ്യക്ഷൻ കർദ്ദിനാൾ ക്ലിമ്മീസ് കാതോലിക്കാ ബാവയും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും. വിവിധ രാഷ്ട്രത്തലവന്മാരാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയത് .

Related Articles

Latest Articles