ദേശിയ തലത്തിലെ ചർച്ചകളിൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ചിരുന്ന പാർട്ടിയിലെ സജീവ സാന്നിധ്യമായിരുന്നു ടോം വടക്കൻ. അത് കൊണ്ട് തന്നെ കോൺഗ്രസ്സിൽ നിന്നുള്ള ടോം വടക്കന്റെ രാജി പാർട്ടിക്ക് കനത്ത പ്രഹരമുണ്ടാക്കാനാണ് സാധ്യത. സോണിയ ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്ന ടോം വടക്കനെ രാഹുൽ ഗാന്ധി കാര്യമായി പരിഗണിച്ചിരുന്നില്ല എന്ന് ആരോപണങ്ങളുണ്ടായിരുന്നു. അത് കൊണ്ടുതന്നെ രാഹുൽ ഗാന്ധി കേരളത്തിൽ തിരഞ്ഞെടുപ്പു പ്രചാരണം ദിവസം തന്നെ ടോം വടക്കൻ ബിജെപിയിലെ അംഗത്വമെടുത്തത് യാദൃച്ഛികമാകാൻ വഴിയില്ല.