Pamba
Pamba

പമ്പ : ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം മഹാപ്രളയത്തിൽ കുത്തിയൊലിച്ചു പാഞ്ഞ പമ്പയുടെ ഇന്നത്തെ അവസ്ഥ പക്ഷെ പരിതാപകരമാണ് .കൊടും വേനലിൽ വറ്റിവരണ്ടു നീരുമൊരു നീർച്ചാലായി ഒഴുക്കുകയാണ് പമ്പ .ശബരിമല പൈങ്കുനി ഉത്ര ഉത്സവത്തിനു സമാപനം കുറിച്ച് പമ്പയിൽ നടക്കുന്ന ആറാട്ടു ചടങ്ങിന് ഇനി കേവലം ഒരാഴ്ച മാത്രമാണ് ബാക്കി .

മഹാപ്രളയത്തിൽ മണ്ണിനടിയിലായ ആറാട്ടു കടവ് കഴിഞ്ഞ ആഴ്ചയാണ് മണ്ണ് നീക്കി കണ്ടെടുത്തത് .പക്ഷെ ആറാട്ടു കടവിൽ ഒരു തുള്ളി വെള്ളം പോലും ഇല്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം .നദിയുടെ മറുവശം വെള്ളപ്പൊക്കത്തിൽ പൂർണ്ണമായും ഇടിഞ്ഞു പോയിരുന്നു ഇവിടെ മണൽ ചാക്ക് അടുക്കി താത്കാലിക ഭിത്തി നിർമ്മിച്ചിരിക്കുകയാണ് .സ്നാന ഘട്ടത്തിലെ പടവുകളും പൂർണ്ണമായും മണ്ണിനടിയിലാണ് .

ശബരിമല ക്ഷേത്ര ദര്ശനത്തോളം തന്നെ പുണ്യമായി കരുതപ്പെടുന്ന പമ്പാസ്നാനം ഭക്തർക്ക് ഇന്ന് വെറുമൊരു ഓർമ്മ മാത്രമാണ് .ആചാര ലംഘനത്തിനും ഭക്തർക്ക് നേരെയുള്ള പോലീസ് നടപടികൾക്കും മുൻകൈയെടുത്ത സർക്കാർ പക്ഷെ പമ്പയുടെ പുനരുദ്ധാരണത്തിന് വേണ്ടി ഒന്നും ചെയ്തില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട് .

ശബരിമലക്കാട്ടിനുള്ളിലെ കുന്നാർ ഡാം തുറന്നു വിട്ടു ആറാട്ടു ദിവസം ജലമെത്തിക്കാനുള്ള നീക്കത്തിലാണ് ദേവസ്വം ബോർഡും സർക്കാരും ഇപ്പോൾ .