Monday, December 29, 2025

തക്കാളി വേവിച്ചു കഴിക്കുന്നവരില്‍ അര്‍ബുദ സാധ്യത കുറവ്!! പഠനങ്ങളിൽ പറയുന്നത് ഇത്

തക്കാളി വേവിച്ചു കഴിക്കുന്നവരില്‍ അര്‍ബുദ സാധ്യത കുറവാണെന്ന രീതിയിലെ പഠനങ്ങള്‍. തക്കാളിക്ക് പ്രധാന ഗുണങ്ങള്‍ നല്‍കുന്നത് ലൈകോഫീന്‍ എന്ന വസ്തുവാണ്.ഇതൊരു ആന്റിഓക്‌സിഡന്റാണ്. ഇത് കൊഴുപ്പുള്ള ഭക്ഷണവസ്തുക്കള്‍ക്കൊപ്പം വേവിച്ചു കഴിയ്ക്കുമ്പോള്‍ ശരീരത്തിന് കൂടുതല്‍ പ്രയോജനപ്പെടും. കാരണം ലൈകൈഫീന്‍ കൊഴുപ്പില്‍ പെട്ടെന്നലിയുന്ന ഒന്നാണ്. ക്യാന്‍സര്‍ തടയുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ് ലൈകോഫീന്‍. തക്കാളിക്ക് ചുവപ്പുനിറം നല്‍കുന്നതും ലൈകോഫീന്‍ തന്നെയാണ്.

ചുവന്ന തക്കാളി സ്ഥിരമായി കഴിയ്ക്കുന്നവരില്‍ അര്‍ബുദ സാധ്യത കുറവാണെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. തണ്ണിമത്തന്‍, കറുത്ത മുന്തിരി എന്നിവയിലും ലൈകോഫീന്‍ കാണപ്പെടുന്നുവെങ്കിലും ചുവന്ന തക്കാളിയിലാണ് കൂടുതലായി കാണുന്നത്. പച്ചത്തക്കാളിയിലോ മഞ്ഞത്തക്കാളിയിലോ ലൈകോഫീന്‍ ഇല്ല. ഇതുകൊണ്ടുതന്നെ, ക്യാന്‍സറിന്റെ ശരിയായ ഗുണം ലഭിക്കണമെങ്കില്‍ ചുവന്ന തക്കാളി തന്നെ കഴിയ്ക്കണം.

Related Articles

Latest Articles