കൊച്ചി: എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) നിര്യാതയായി.എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.സംസ്കാരം നാളെ രാവിലെ പതിനൊന്നിന് കൊച്ചി കോന്തുരുത്തി സെന്‍റ് ജോണ്‍സ് പള്ളിയില്‍ നടക്കും.
കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സിനിമാ ടിവി പ്രൊഡക്ഷന്‍ സ്റ്റുഡിയോയുടെ എംഡിയായിരുന്നു.തികഞ്ഞ മൃഗ സ്നേഹികൂടിയായ അനിത തച്ചങ്കരി തെരുവ് നായ്ക്കളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിരുന്നു.

