Saturday, December 27, 2025

യുഎസിനെ വിറകൊള്ളിച്ച് ചുഴലിക്കാറ്റ്; മരണസംഖ്യ 100ന് അടുത്തേയ്ക്ക്; അതീവജാഗ്രതയിൽ സംസ്ഥാനങ്ങൾ

മെയ്ഫീൽഡ്: യുഎസിൽ വൻ നാശംവിതച്ച് ചുഴലിക്കാറ്റ് (Tornado Cyclone). ആറ് സംസ്ഥാനങ്ങളിലുണ്ടായ ചുഴലിക്കാറ്റിൽ മരണം 88 കടന്നതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. ചുഴലിക്കാറ്റ് കൂടുതൽ നാശം വിതച്ച കെന്റുക്കിയിൽ മരണസംഖ്യ ഉയരുകാണ്. സംസ്ഥാനത്തെ നാശനഷ്ടങ്ങളുടെയും മരണസംഖ്യയുടെയും കണക്ക് എതാനും ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്ന് കെന്റുക്കി ഗവർണർ അറിയിച്ചു. എന്നാൽ മരണസംഖ്യ 100 കവിയുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

കെന്റുക്കിയിൽ മാത്രം 74 മരണം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് വയസുള്ള കുട്ടികൾ മുതൽ 86കാരായ വൃദ്ധർ ഉൾപ്പടെയുള്ളവർ ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചിട്ടുണ്ടെന്നും കെന്റുക്കി ഗവർണർ അറിയിച്ചു. അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കെന്റുക്കിയിലും ബൈഡൻ എത്തുമെന്നാണ് വിവരം. ഇതിനിടെ ചുഴലിക്കാറ്റിൽ കെന്റുക്കിയിലെ മെഴുകുതിരി ഫാക്ടറി തകർന്നത് ഏറെ പരഭ്രാന്ത്രി സൃഷ്ടിച്ചിരുന്നു. എന്നാൽ ഫാക്ടറി ജീവനക്കാരായ 94 പേർ സുരക്ഷിതരാണെന്നാണ് വിവരം. എട്ട് പേർ മരിച്ചതായും എട്ട് പേരെ കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്. ചരിത്രത്തിലെ ഏറ്റവും മോശം ചുഴലിക്കാറ്റാണ് കെന്റുക്കിയെ ബാധിച്ചതെന്നും സംസ്ഥാനത്ത് ആദ്യമായാണ് ചുഴലിക്കാറ്റിനെ തുടർന്ന് ഇത്രയും നാശനഷ്ടങ്ങൾ സംഭവിക്കുന്നതെന്നും ഗവർണർ പറഞ്ഞിരുന്നു.

Related Articles

Latest Articles