Wednesday, December 24, 2025

തല്ലുമാലയ്ക്ക് ശേഷം ആക്ഷന്‍ ചിത്രവുമായി ടൊവിനോ തോമസ്

തല്ലുമാലയ്ക്ക് ശേഷം ആക്ഷന് പ്രധാന്യമുള്ള അടുത്ത ചിത്രം പ്രഖ്യാപിച്ച്‌ ടൊവിനോ തോമസ്. തല്ലുമാല ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണെങ്കില്‍ പുതിയ ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്.

ഐഡന്‍റിറ്റി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം ടൊവിനോ തന്നെ നായകനായ ഫോറന്‍സിക്കിന്‍റെ ഇരട്ട സംവിധായകര്‍ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ്.

സംവിധായകരുടേത് തന്നെയാണ് രചനയും. മഡോണ സെബാസ്റ്റ്യന്‍ ആണ് നായിക. രാഗം മൂവീസിന്‍റെ ബാനറില്‍ രാജു മല്ലിയത്ത് ആണ് നിര്‍മ്മാണം. സെഞ്ചുറി കൊച്ചുമോന്‍ നിര്‍മ്മാണ പങ്കാളിയാണ്. ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലര്‍ എന്ന് ടൊവിനോ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രം 2023ല്‍ ചിത്രീകരണം ആരംഭിക്കും.

Related Articles

Latest Articles