Sunday, September 20, 2026

സെന്‍കുമാര്‍ പറയുന്നു; ചിത്രലേഖയെ സമ്മതിക്കണം

പി എം പ്രവര്‍ത്തകര്‍ ഓട്ടോ ഓടിക്കാന്‍ വിടാത്തതിന്‍റെ ബി ജെ പി പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ മനം നൊന്ത് ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസമാണ്. കോഴിക്കോട് എലത്തൂരായിരുന്നു ആ ദാരുണ സംഭവം നടന്നത്.സി പി എമ്മുകാര്‍ ഓട്ടോ ഓടിക്കാന്‍ സമ്മതിക്കാതെ അതിക്രൂരമായി പീഡിപ്പിച്ചിട്ടും ഇപ്പോഴും ജീവിക്കുന്ന ഒരു ദളിത് വനിതയുണ്ട് കണ്ണൂരില്‍.സിപിഎം ഗുണ്ടകളുടെ ആക്രമണങ്ങളെ ചെറുത്ത് നില്‍ക്കുന്ന ആ വനിതയുടെ പേരാണ് പയ്യന്നൂര്‍ എടാട്ടെ എരമംഗലത്ത് ചിത്രലേഖ.കോഴിക്കോട്ട് ബി ജെ പി പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ മാധ്യമശ്രദ്ധ നേടുകയാണ് വീണ്ടും ചിത്രലേഖ.

Related Articles

Latest Articles