മരട് ഫ്ളാറ്റ് വിഷയത്തില്‍ അതിരൂക്ഷ വിമര്‍ശനങ്ങളാണ് സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. നിയമസംഘകരെ കേരളം സംരക്ഷിക്കുകയാണെന്ന് പറഞ്ഞ സുപ്രീംകോടതി തീരദേശ ചട്ടലംഘനം പരിശോധിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.മരട് വിഷയത്തില്‍ സര്‍ക്കാരിന്‍റെ മുടന്ത് ന്യായങ്ങളുമായി കോടതിയിലെത്തിയ ചീഫ് സെക്രട്ടറി ടോം ജോസ് ഏറ്റുവാങ്ങിയത് കടുത്ത ശാസനയാണ്.

